ഓട്ടോയിൽ നിന്ന് 30,000 രൂപ മോഷണം പോയി

തൊടുപുഴ: റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോയിൽ നിന്ന് 30,000 രൂപ മോഷണം പോയി. പൊലീസ് സ്റ്റേഷൻ വളപ്പിനോട് ചേർന്ന് കാർഷിക വികസന ബാങ്കിന് സമീപം റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോയിൽ നിന്ന് വ്യാഴാഴ്ച്ച പകൽ പതിനൊന്നരയോടെയാണ് സംഭവം. ബാങ്കിൽ അടക്കുന്നതിനായി മുതലക്കോടം സ്വദേശി ബിജു വർഗീസ് കൊണ്ടുവന്ന പണമാണ് നഷ്ടപ്പെട്ടത്.

ഓട്ടോയുടെ ഡാഷ് ബോർഡിൽ പൂട്ടിവെച്ച ശേഷം ബാങ്കിൽ പോയി അരമണിക്കൂറിനുള്ളിൽ തിരികെ വന്നപ്പോഴാണ് പൂട്ട്‌ തകർത്ത് പണം കൊണ്ടുപോയതായി ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയെങ്കിലും പ്രതിയെക്കുറിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ല. സമീപത്തെ സി.സി.ടി. വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തുകയാണെന്നും പൊലീസ് പറഞ്ഞു.

Leave A Reply