നിയമലംഘകർക്കെതിരെ റെയ്ഡ്; സൗദിയിൽ ഒരാഴ്‌ചക്കിടെ പിടിയിലായത് 16,000 പേർ

യാംബു: സൗദിയിൽ ഒരാഴ്‌ചക്കിടെ നിയമലംഘനത്തിന് പിടിയിലായത് 16,000 പേർ. ആഭ്യന്തര മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്.

മാര്‍ച്ച്‌ ഒമ്ബത് മുതല്‍ 15 വരെയുള്ള കാലയളവില്‍ താമസ നിയമ ലംഘനം നടത്തിയതിന് 9,000 പേരെയും അനധികൃതമായി രാജ്യാതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിന് 1,200 പേരേയും തൊഴില്‍ സംബന്ധമായ ചട്ടലംഘനത്തിന് 2,000 പേരെയുമാണ് പിടികൂടിയത്.

അയല്‍രാജ്യങ്ങളിലേക്ക് കടക്കാന്‍ ശ്രമിച്ച 14 പേരെയും നിയമലംഘകരെ കടത്തിക്കൊണ്ടുവന്നതിനും അഭയം നല്‍കിയതിനും ഒമ്ബത് പേരെയും അറസ്റ്റ് ചെയ്തു. രാജ്യത്തേക്ക് നുഴഞ്ഞുകടക്കാന്‍ ശ്രമിച്ചതിന് അറസ്റ്റിലായവരില്‍ 42 ശതമാനം യമനികളും 56 ശതമാനം എത്യോപ്യക്കാരും രണ്ട് ശതമാനം മറ്റ് രാജ്യക്കാരുമാണ്.

Leave A Reply