പരവൂരിൽ അർബൻ മാർക്കറ്റിന് തുടക്കം

പരവൂർ: നാടൻ പച്ചക്കറികൾ സംഭരിച്ച് നാട്ടിലെ ജനങ്ങൾക്ക് നേരിട്ട് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ സഹായത്തോടെ ഞാറ്റുവേല കാർഷിക വികസന കേന്ദ്രം അർബൻ മാർക്കറ്റിന് തുടക്കംകുറിച്ചു. വാർഡ് കൗൺസിലർ ശ്രീലാൽ ആദ്യ വില്പന നടത്തി.

കൃഷി ഓഫീസർ ആർ.ശ്രീനാഥ്, വ്യവസായ ഓഫീസർ ജയസാഗർ, ഞാറ്റുവേല കാർഷിക വികസന കേന്ദ്രം ചെയർമാൻ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. നാടൻ പച്ചക്കറികൾ വില്പനക്ക് എത്തിക്കാൻ താത്‌പര്യമുള്ള കർഷകർക്ക് നേരിട്ട് എത്തിക്കാമെന്നും എല്ലാദിവസം മാർക്കറ്റ് പ്രവർത്തിക്കുമെന്നും സംഘാടകർ അറിയിച്ചു.

Leave A Reply