സ്‌മാര്‍ട്ട് സിറ്റികള്‍ക്കൊപ്പം സ്‌മാര്‍ട്ട് വില്ലേജുകളും വേണം- കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

നാസിക്: ഇന്ത്യക്ക് സ്‌മാര്‍ട്ട് സിറ്റികള്‍ക്കൊപ്പം സ്‌മാര്‍ട്ട് വില്ലേജുകളും ആവശ്യമാണെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി .

അന്തരിച്ച ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) നേതാവ് ഗോപിനാഥ് മുണ്ടെയുടെ പ്രതിമയും സ്മാരകവും നാസിക് ജില്ലയിലെ സിന്നാര്‍ താലൂക്കിലെ നന്ദൂര്‍ ഷിംഗോട്ടില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

“കര്‍ഷകരോട് നീതി പുലര്‍ത്താന്‍ മുണ്ടെ മുന്നില്‍ നിന്ന് നയിച്ചു. കൃഷ്ണ വാലി, താപി ജലസേചനം, വിദര്‍ഭ ജലസേചന പദ്ധതികള്‍ തുടങ്ങിയ പദ്ധതികളിലൂടെ അദ്ദേഹം കര്‍ഷകര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു,” നിതിന്‍ ഗഡ്കരി പറഞ്ഞു.

 

Leave A Reply