കൊച്ചി: പോപ്പുലർ ഫ്രണ്ട് കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. ഇന്ത്യയിൽ ജനാധിപത്യം ഇല്ലാതാക്കി ഇസ്ലാമിക ഭരണത്തിന് പ്രതികൾ ശ്രമിച്ചുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. പോപ്പുലർ ഫ്രണ്ടിനെതിരെ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിനെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഐഎസിന്റെ അടക്കം പിന്തുണയിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കാൻ ശ്രമിച്ചു. തടസമായവരെ ഉൻമൂലനം ചെയ്യാൻ പിഎഫ്ഐ പദ്ധതിയിട്ടെന്നും കുറ്റപത്രത്തിലുണ്ട്. കൊച്ചി എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 59 പ്രതികളുണ്ട്. പോപ്പുലർ ഫ്രണ്ട് നേതാവ് അഷ്റഫ് മൗലവിയാണ് ഒന്നാം പ്രതി. ഇസ്ലാമിക രാഷ്ട്രസൃഷ്ടിക്കായി ധനസമാഹരണം നടത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു. നിരോധിത സംഘടനായായ ഐഎസിനെ പോപ്പുലർ ഫ്രണ്ട് നേതാക്കൾ പിന്തുണച്ചതും ഇതേ ലക്ഷ്യത്തോടെയാണെന്നും കുറ്റപത്രം വ്യക്തമാക്കുന്നു.