ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ്ങിനെ പിടികൂടാനായില്ലെന്ന് പഞ്ചാബ് പൊലീസ്

അമൃത്സർ: വിഘടനവാദി നേതാവും ഖലിസ്ഥാൻ അനുകൂലിയുമായ അമൃത്പാൽ സിങിനെ ഇനിയും അറസ്റ്റ് ചെയ്യാനായിട്ടില്ലെന്ന് പഞ്ചാബ് പോലീസ് .

നേരത്തെ അമൃത്പാൽ സിങ്ങിനെ പിടികൂടിയതായി പോലീസ് മാധ്യമങ്ങൾക്ക് വിവരം നൽകിയിരുന്നു.  എന്നാൽ ഇയാളും മറ്റുചിലരും ഇപ്പോഴും ഒളിവിൽ ആണെന്നും തെരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു.

ഏഴ് ജില്ലകളിലെ പൊലീസ് ഉദ്യോസ്ഥരെ ഏകോപിപ്പിച്ച് രൂപികരിച്ച പ്രത്യേക സംഘത്തെയാണ് അമൃത്പാലിനെ പിടികൂടാൻ നിയോഗിച്ചിരിക്കുന്നത് . സംഘർഷ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ വിവിധ മേഖലകളിൽ വൻ സുരക്ഷ സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

വിഘടനവാദി നേതാവുമായി അടുപ്പമുള്ള 78 പേരെയാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Leave A Reply