സ്മാർട്ട്‌ അങ്കണവാടി കെട്ടിടം നിർമാണോദ്‌ഘാടനം നടത്തി 

അഞ്ചൽ :ഏരൂർ പഞ്ചായത്തിൽ പാണയം കറ്റിട്ടയിൽ നിർമിക്കുന്ന സ്മാർട്ട്‌ അങ്കണവാടിയുടെ നിർമാണോദ്ഘാടനം ഏരൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി അജയൻ നിർവഹിച്ചു. 32 ലക്ഷം രൂപ മുടക്കിയാണ് നിർമാണം. പത്തടിയിലും സ്മാർട്ട്‌ അങ്കണവാടിയുടെ നിർമാണം അടുത്ത ദിവസം ആരംഭിക്കും. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ചിന്നു വിനോദ് അധ്യക്ഷയായി.

പഞ്ചായത്ത്‌അംഗം രാജി സ്വാഗതം പറഞ്ഞു. പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷ അജിത്, ഷൈൻ ബാബു, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം എസ്‌ ശോഭ, ഡോൺ വി രാജ്, അജിമോൾ, മഞ്ജുലേഖ, എസ് ഹരിരാജ്, പി ജി പ്രദീപ്‌, മറിയം, ആർഷ, വിദ്യ, അജിത, ലിസി ജെയിംസ്, സുകുമാരൻ എന്നിവർ പങ്കെടുത്തു.

Leave A Reply