പൊലീസാണെന്ന വ്യാജേന തട്ടിപ്പ്; സംഘതലവൻ പിടിയിൽ

 

 

 

ഒല്ലൂർ : പൊലീസാണെന്ന വ്യാജേന തട്ടിപ്പ് നടത്തിയ സംഘത്തിലെ നേതാവ് പിടിയിൽ. തിരുവനന്തപുരം കിളിമാനൂർ സ്വദേശി ഷൂമാക്കർ എന്നറിയപ്പെടുന്ന വിഷ്ണുരാജാണ് (36) പിടിയിലായത്. കോയമ്പത്തൂരിൽ നിന്നു മൂവാറ്റുപുഴയ്ക്കു പച്ചക്കറിയുമായി പോയ ലോറി തടഞ്ഞു 96 ലക്ഷം രൂപ കവർന്ന കേസിലാണ് അറസ്റ്റ്.

2021 മാർച്ച് 22 നാണു സംഭവം നടന്നത്. കുട്ടനെല്ലൂരിൽ ‘ഇലക്‌ഷൻ അർജന്റ്’ എന്ന ബോർഡ് വച്ച കാറിലെത്തിയ സംഘമാണ് ലോറി തടഞ്ഞത്.
തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകിന്റെ നേതൃത്വത്തിലുള്ള സിറ്റി ഷാഡോ പൊലീസും ഒല്ലൂർ പൊലീസും ചേർന്ന് കോവളത്തു നിന്നാണു പിടികൂടിയത്.

ഒല്ലൂർ അസിസ്റ്റൻറ് കമ്മിഷണർ സുരേഷ്, എസ് എച്ച് ഒ ബെന്നി ജേക്കബ്, എസ്ഐ പ്രകാശ്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ലാല, തൃശൂർ സിറ്റി ഷാഡോ പൊലീസിലെ എസ്ഐമാരായ സുവൃതകുമാർ, പി.രാഗേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ജീവൻ, സിവിൽ പൊലീസ് ഓഫിസർമാരായ ലിഗേഷ്, വിപിൻ ദാസ് എന്നിവരാണ് പോലീസിനെ പിടികൂടിയത്.

Leave A Reply