ചേർപ്പ് : ആൾക്കൂട്ട മർദനത്തെത്തുടർന്ന യുവാവ് മരിച്ച സംഭവത്തിൽ നാല് പേർ പിടിയിൽ. കോട്ടം കൊടക്കാട്ടിൽ അരുൺ (26), ചിറയ്ക്കൽ കുറുമ്പിലാവ് കറപ്പംവീട്ടിൽ അമീർ (28), കോട്ടം ഇല്ലത്തുപറമ്പിൽ സുഹൈൽ (23), കാട്ടൂർ പൊഞ്ഞനം കരുമത്ത് വീട്ടിൽ നിരഞ്ജൻ (23)എന്നിവരാണ് ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നിന്ന് അന്വേഷണ സംഘം പിടികൂടിയത്.
സ്വകാര്യബസ് ഡ്രൈവർ ചിറയ്ക്കൽ കോട്ടം മമ്മസ്രായില്ലത്ത് സഹാർ (32) ആണ് പിടികൂടിയത്. അർധരാത്രി കോട്ടത്ത് പെൺ സുഹൃത്തിനെ കാണാനെത്തിയ സഹാറിനെ 8 അംഗ സംഘം ക്രൂരമായി മർദിച്ചിക്കുകയായിരുന്നു.കേസിലുൾപ്പെട്ട രാഹുൽ (34), അഭിലാഷ് (27), വിജിത്ത് (37), വിഷ്ണു(31), ഡിനോൻ (27), ഗിഞ്ജു (28) എന്നിവർ ഇപ്പോഴും ഒളിവിലാണ്.