ക്രെഡിറ്റ് കാര്‍ഡ് പ്രോസസിംഗ് ഫീസ് ഉയര്‍ത്തി എസ്ബിഐ. പുതുക്കിയ നിരക്കുകളെ കുറിച്ചുളള വിവരങ്ങള്‍ ഉപഭോക്താക്കളെ എസ്‌എംഎസ്, ഇ- മെയില്‍ എന്നിവ മുഖാന്തരം അറിയിച്ചിട്ടുണ്ട്.
പുതുക്കിയ പ്രോസസിംഗ് ഫീസ് നിരക്കുകള്‍ മാര്‍ച്ച് 17 മുതൽ നിലവിൽ വന്നു. ഏറ്റവും പുതിയ നിരക്കുകള്‍ അനുസരിച്ച്, ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കളില്‍ നിന്നും 199 രൂപയും നികുതിയുമാണ് പ്രോസസിംഗ് ഫീസ് ഇനത്തില്‍ ഈടാക്കുക.
ഇഎംഐ രീതിയില്‍ മാസവാടക നല്‍കുന്നതിനും, ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനുമായുള്ള ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരുടെ പ്രോസസിംഗ് ഫീസാണ് എസ്ബിഐ വര്‍ദ്ധിപ്പിച്ചത്. 2022 നവംബറില്‍ ക്രെഡിറ്റ് കാര്‍ഡിന്റെ പ്രോസസിംഗ് ഫീസ് എസ്ബിഐ പുതുക്കിയിരുന്നു. അക്കാലയളവില്‍ 99 രൂപയും നികുതിയുമാണ് ഉപഭോക്താക്കളില്‍ നിന്നും ഈടാക്കിയിരുന്നത്.