ന്യൂഡെൽഹി: രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലായി സ്ഥാപിക്കുന്ന ഏഴ് മെഗാ ടെക്സ്റ്റൈല്‍ പാര്‍ക്കുകള്‍ 20 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍.
തമിഴ്‌നാട്, തെലങ്കാന, കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു.
പാര്‍ക്കുകള്‍ ഏകദേശം 70,000 കോടി രൂപയുടെ ആഭ്യന്തര, വിദേശ നിക്ഷേപം ആകര്‍ഷിക്കുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു.