വിദ്യാർത്ഥികൾക്ക് സ്കൂളുകളിൽ പഠിക്കുവാനുള്ള സജ്ജീകരണം തൈയ്യാറാക്കണമെന്ന് നിർദ്ദേശം

 

 

തിരുവനന്തപുരം: ഒന്നുമുതൽ ഒൻപതു വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പരീക്ഷയ്ക്ക് പഠിക്കുവാനുള്ള സംവിധാനം ഒരുക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സംസ്ഥാന ബാലാവകാശ കമ്മീഷൻ നിർദ്ദേശം നൽക്കി. കമ്മീഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ അംഗം പി.പി. ശ്യാമള ദേവി എന്നിവരുൾപ്പട്ട ഡിവിഷൻ ബഞ്ചാണ് നിർദ്ദേശം നൽകിയത്.

ഹൈസ്കൂളി​ന്റെ ഭാഗമല്ലാത്ത ഒന്നുമുതൽ ഏഴു വരെ ക്ലാസുകൾ ഉള്ള സ്കൂളുകളിലും ഹൈസ്കൂളിന്റെ ഭാഗമായ ഒന്നുമുതൽ ഒൻപത് വരെ ക്ലാസുകൾ ഉള്ള സ്കൂളുകളിലും സൗകര്യം സജ്ജമാക്കണമെന്നാണ് നിർദ്ദേശം.

Leave A Reply