നഗരസഭാ സെക്രട്ടറിയെ മർദിച്ച സംഭവം; കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു

 

 

 

 

കൊച്ചി നഗരസഭാ സെക്രട്ടറിയെ മർദിച്ച സംഭവത്തിൽ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി നോബൽ കുമാർ, നേതാക്കളായ ഷാജഹാൻ, സിജു എന്നിവർ പിടിയിലായി. വധശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ്‌ അറസ്‌റ്റ്‌.

യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകൻ വടുതല മനയിൽ വീട്ടിൽ ലാൽ വർഗീസിനെ (37) വെള്ളിയാഴ്‌ച സെൻട്രൽ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. യുഡിഎഫ്‌ അനുകൂല സംഘടനാ കെഎംസിഎസ്‌എ സംസ്ഥാന സെക്രട്ടറിയും സീനിയർ ക്ലർക്കുമായ ഒ വി ജയരാജിനെതിരെ വ്യാഴാഴ്‌ച സെൻട്രൽ പൊലീസ്‌ കേസെടുത്തിരുന്നു.

Leave A Reply