കാഞ്ഞിരപ്പള്ളി : വ്യാജ നോട്ട് നൽക്കി ലോട്ടറി കച്ചവടക്കാരനെ പറ്റിച്ച കേസിലെ പ്രതി പിടിയിൽ. കങ്ങഴ മുണ്ടത്താനം ചാരുപറമ്പിൽ ബിജി തോമസിനെ (അഭിലാഷ് – 42) ആണ് അറസ്റ്റ് ചെയ്തത്.
പ്രതി കാൽനടയായി ലോട്ടറി കച്ചവടം നടത്തി വന്ന ചിറക്കടവ് സ്വദേശിയിൽ നിന്ന് 40 രൂപ വില വരുന്ന 12 ടിക്കറ്റുകൾ വാങ്ങി. ബാക്കി തുക കൈക്കലാക്കിയാണ് കടന്നത്. ലോട്ടറി വ്യാപാരി മെഡിക്കൽ ഷോപ്പിൽ പണം കൊടുത്തപ്പോഴാണ് വ്യാജ പേപ്പർനോട്ട് ആണെന്നു മനസിലായത്. തുടർന്ന് പൊലീസിൽ പരാതി നൽകി. എസ്എച്ച്ഒ ഷിന്റോ പി.കുര്യൻ, എസ്ഐ സുരേഷ് കുമാർ, സിപിഒമാരായ ബോബി, നൗഷാദ്, അഭിലാഷ്, അരുൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.