ഇമ്രാന്‍ ഖാന്‍ കോടതിയില്‍ ഹാജരായതിന് പിന്നാലെ പോലീസും പാര്‍ട്ടി പ്രവര്‍ത്തകരും കോടതി പരിസരത്ത് ഏറ്റുമുട്ടി
ഇസ്ലാമാബാദ്: മുൻ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കോടതിയില്‍ ഹാജരായതിന് പിന്നാലെ ഇസ്ലാമാബാദ് കോടതി പരിസരത്ത് പാര്‍ട്ടി പ്രവര്‍ത്തകരും കോടതി പരിസരത്ത് ഏറ്റുമുട്ടി.
ഇമ്രാന്റെ ലാഹോറിലെ വസതിയിലേക്ക് ഇരച്ചുകയറിയ പോലീസ് പിടിഐ പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തി.
കണ്ണീര്‍വാതക ഷെല്ലുകളും കല്ലേറും ഉണ്ടായി. കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിച്ചത് ഇമ്രാന്‍റെ പാര്‍ട്ടി പ്രവര്‍ത്തകരെന്ന് പോലീസും അല്ലെന്ന് ഇമ്രാന്‍ അനുകൂലികളും പറയുന്നു. സംഘര്‍ഷാവസ്ഥ തുടര്‍ന്നതോടെ പുറത്ത് നിന്ന് ഹാജര്‍രേഖപ്പെടുത്താന്‍ ഇമ്രാന് കോടതി അനുമതി നല്‍കി.
കോടതി പരിസരത്തുനിന്ന് തത്സമയ സംപ്രേഷണം നടത്തുന്നതിനും ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. കോടതി പരിസരത്ത് നാലായിരത്തില്‍ അധികം സായുധ കമാന്‍ഡോകളെ വിന്യസിച്ചിട്ടുണ്ട്. നഗരത്തിലെ ആശുപത്രികള്‍ക്കും അതീവ ജാഗ്രതാ നിര്‍ദേശമുണ്ട്.