തായിഫ്: മലയാളി കുടുംബം സഞ്ചരിച്ച വാഹനം സൗദിയിൽ അപകടത്തിൽപെട്ട് വീട്ടമ്മയും രണ്ടു പേരക്കുട്ടിക്കളും മരിച്ച സംഭവത്തിൽ വിശദ വിവരങ്ങൾ പുറത്ത്.
ഖത്തറിൽ നിന്ന് ഉംറ നിർവഹിക്കാൻ മക്കയിലേക്ക് വരികയായിരുന്ന വാഹനം പാലത്തിലേയ്ക്ക് കയറാനിരിക്കെ പെട്ടെന്ന് വെട്ടിച്ചതോടെ മറിഞ്ഞതാണെന്നാണ് സംശയം. യാത്രയ്ക്കിടെ വാഹനമോടിച്ച ഫൈസൽ മയങ്ങിപ്പോയതാണ് അപകടത്തിനു കാരണമായത് എന്നാണ് സൂചന.
തായിഫിലെത്താൻ 71 കിലോമീറ്റർ അകലെ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അപകടം. ഖത്തറിൽ ജോലി ചെയ്യുന്ന പാലക്കാട് പത്തിരിപ്പാല സ്വദേശികളായ ഫൈസലും കുടുംബവുമാണ് അപകടത്തില്‍പ്പെട്ടത്. ഫൈസലിന്റെ മക്കളായ അഭിയാൻ (7), അഹിയാൻ (4), ഭാര്യാ മാതാവ് സാബിറ അബ്ദുൽ ഖാദർ (55) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം സൗദിയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.