കുണ്ടറ: 3 ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ. ഇന്നലെ ഉച്ചയ്ക്ക് 1.30 നായിരുന്നു സംഭവം. റൂറൽ ഡാൻസാഫ്, കുണ്ടറ പൊലീസ് എന്നിവ ചേർന്നാണു പ്രതികളെ പിടികൂടിയത്. പെരുമ്പുഴ പെരിഞ്ഞേലി കോളനി മനു ഭവനിൽ വർഗീസ് നെൽസൺ (23- ജാങ്കോ), മേവറം തട്ടത്തുമല വാസുദേവലായാത്തിൽ ആകാശ് (22) എന്നിവരാണ് അറസ്റ്റിലായത്.
ഇവർ വാടകയ്ക്കു താമസിച്ചിരുന്ന പെരുമ്പുഴ അറ്റോൺമെന്റ് കൊരാണ്ടിപള്ളിയിലെ ഷെഡിൽ നിന്നാണ് പിടികൂടിയത്. ഇവരോടൊപ്പം പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു. പെൺകുട്ടിയുടെ മൊഴിയിൽ പൊലീസ് വർഗീസ് നെൽസണിന് എതിരെ പോക്സോ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.ഡാൻസാഫ് എസ്ഐ അനിൽകുമാർ, എഎസ്ഐ രാധാകൃഷ്ണ പിള്ള, ജിഎസ്ഐ അനിൽകുമാർ, സിപിഒമാരായ സജിമോൻ, ലിവിൻ ക്ലീറ്റസ്, കുണ്ടറ എസ്ഐ ബി. അനീഷ്, സിപിഒമാരായ സുനിലാൽ, രാജേഷ്, ഡബ്ല്യു സിപിഒ സുധാമണി എന്നിവർ ചേർന്നാണു പ്രതികളെ പിടികൂടിയത്.