ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനം

തോട്ടട, നടുവില്‍ ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളില്‍ അടുത്ത അധ്യയന വര്‍ഷത്തെ എട്ടാം ക്ലാസ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഇപ്പോള്‍ ഏഴാം  ക്ലാസ്സില്‍ പഠിക്കുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും  അപേക്ഷിക്കാം. പൊതു വിഷയങ്ങളോടൊപ്പം എഞ്ചിനീയറിങ്  ട്രേഡുകളായ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ്, റഫ്രിജറേഷന്‍ ആന്റ് എയര്‍കണ്ടീഷന്‍, ടര്‍ണിങ്ങ്, വെല്‍ഡിങ്ങ്, ഫിറ്റിങ്ങ് എന്നിവയില്‍ സാങ്കേതിക പരിശീലനവും പത്താം ക്ലാസ്സ് വിജയികള്‍ക്ക് ടി എച്ച് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റും ലഭിക്കും.

പോളിടെക്‌നിക് എഞ്ചിനിയറിങ് ഡിപ്ലോമ കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് 10 ശതമാനം സംവരണമുണ്ട്. ഐടിഐ ക്ക് തുല്യമായ ട്രേഡ് യോഗ്യതയുള്ളതിനാല്‍ പി എസ് സി തസ്തികകളിലേക്ക് അപേക്ഷിക്കാം.
നടുവില്‍ ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളിലേക്ക്  www.polyadmission.org/ths എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി ഏപ്രില്‍ അഞ്ച് വരെ അപേക്ഷ സമര്‍പ്പിക്കാം.  ഫോണ്‍: 9400006494, 9446973178, 9961488477(തോട്ടട),  9400006493, 9446739161 (നടുവില്‍).

Leave A Reply