കോട്ടയം: സംസ്ഥാന സർക്കാരിന്റെ എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ ആഭിമുഖ്യത്തിൽ പാമ്പാടി ഉപകേന്ദ്രത്തിൽ ആരംഭിക്കുന്ന കമ്പ്യൂട്ടർ ഹാർഡ് വെയർ ഡിപ്ലോമ കോഴ്‌സിലും ആറുമാസത്തെ ഡി.സി.എ.(എസ്) കോഴ്‌സിലും ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു.
പട്ടികജാതി, പട്ടികവർഗം, മറ്റ് അർഹതപ്പെട്ട സമുദായം എന്നീ വിഭാഗങ്ങളിൽപ്പെടുന്നവർക്ക് നിയമാനുസൃത ഫീസാനുകൂല്യം ലഭിക്കും. വിശദവിവരത്തിന് ഫോൺ: 0481-2505900, 9895041706.