കെ ബി ഗണേഷ്‌കുമാർ വീണ്ടും കുരുക്കിലേയ്ക്ക് എടുത്തുചാടുകയാണ് . ഇത് സിനിമയല്ലന്നേ അദ്ദേഹത്തോട് പറയാനുള്ളു . അദ്ദേഹം ഒരു എം എൽ എ അല്ലെ ? ഒരു എം എൽ എ യുടെ നിളയും വിലയും മറന്ന് സംസാരിക്കാമോ ? വേയിൽ തോന്നുന്നത് വിളിച്ചുപറയുന്നത് ശീലമാക്കല്ലേ ,
അതെങ്ങനെ ? അച്ഛൻ ആർ ബാലകൃഷ്ണപിള്ളയും അങ്ങനെയായിരുന്നല്ലോ , അദ്ദേഹത്തിന്റെ ഒരു പ്രസംഗത്തിലാ മന്ത്രിസ്ഥാനം വരെ തെറിച്ചത് . കെ കരുണാകരൻ മന്ത്രിസഭയിലെ വൈധ്യുതി വകുപ്പ് മന്ത്രിയായിരുന്ന ആർ ബാലകൃഷ്ണപിള്ള എറണാകുളത്ത് ഒരു പാർട്ടി സമ്മേളനത്തിൽ ആളുകളെക്കണ്ടപ്പോൾ പരിസരം മറന്ന് പഞ്ചാബ് മോഡൽ സമരം നടത്തണമെന്ന് ആഹ്വനം ചെയ്തു ,
സമ്മേളനവുമൊക്കെ കഴിഞ്ഞു എറണാകുളത്തുനിന്നും തിരുവനന്തപുരത്ത് എത്തിയപ്പോഴേയ്ക്കും മന്ത്രിസ്ഥാനം സ്വാഹ . കെ കരുണാകരനല്ലേ ആള് , പിന്നീടത് പത്രക്കാർ ചോദിച്ചപ്പോൾ ഏത് പിള്ള എന്ത് പിള്ള സുരേന്ദ്രൻ പിള്ളയാണോയെന്ന് കരുണാകരൻ ചോദിച്ചതും ചരിത്രമാണ് .
അതുപോലെയാണിപ്പോൾ മകൻ ഗണേഷ്‌കുമാറും . നിയമസഭയിൽ കയ്യടികിട്ടാനാണ് ഗണേഷ് കുമാർ സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരുടെ മേൽ കുതിരകയറിയത് . ഡോക്ടർമാരോടാ കളി , അവർ ഇന്ന് പണിമുടക്കാണ് .
സ്വകാര്യ, സർക്കാർ ആശുപത്രികളിൽ ഒപി വിഭാഗം പ്രവർത്തിക്കില്ല. അത്യാഹിതവിഭാഗം മാത്രം പ്രവർത്തിക്കും. മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളുണ്ടാകില്ല. അടിയന്തര ശസ്ത്രക്രിയകൾ മാത്രം നടത്തും. ഡെന്റൽ ക്ലിനിക്കുകൾ പോലും അടഞ്ഞുകിടക്കും. സ്വകാര്യ മെഡിക്കൽ കോളജുകളിലും സ്ഥിതി മറിച്ചല്ല . അത്യാഹിത വിഭാഗവും അടിയന്തര ശസ്ത്രക്രിയാവിഭാഗവും മാത്രമേ പ്രവർത്തിക്കൂ.
ഡോക്ടർമാർക്കു തല്ലു കിട്ടേണ്ടതാണെന്നു പ്രസംഗിച്ച കെ.ബി.ഗണേശ് കുമാർ യഥാർത്ഥത്തിൽ കലാപാഹ്വാനം നടത്തിയതല്ലേ ? നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ് . ഒരു എം എൽ എ തന്നെ ഇങ്ങനെ പറയുമ്പോൾ ആരെങ്കിലുമൊക്കെ നിയമം കയ്യിലെടുക്കില്ലേ ? ഡോക്ടർമാരെ കയ്യേറ്റം ചെയ്യില്ലേ ?
ഇനി ഡോക്ടർമാർക്കെതിരെ ആര് എന്ത് ചെയ്താലും ഗണേഷ്‌കുമാറിന്റെ തലയിൽ വരില്ലേ ?
ആരോഗ്യപ്രവർത്തകർക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇങ്ങനെയൊരു പ്രസംഗം നടത്തിയ ഗണേശ് കുമാറിനു കൂടിയായിരിക്കുമെന്നാണ് ഐ എം എ ഭാരവാഹികളും പറയുന്നത് .
ആശുപത്രി ആക്രമണങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുന്ന ഹൈക്കോടതിയെ ഗണേശിന്റെ പ്രസ്താവനയെക്കുറിച്ചു ബോധ്യപ്പെടുത്തും. മുഖ്യമന്ത്രിക്കും സ്പീക്കർക്കും പരാതി നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു. ഈ സാഹചര്യത്തിലാണ് അവർ സമരം കടുപ്പിക്കുന്നത്.
വർധിച്ചു വരുന്ന ആശുപത്രി ആക്രമണങ്ങൾ തടയുന്നതിനു നടപടി സ്വീകരിക്കണമെന്നും കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടർക്കു നേരെയുണ്ടായ വധശ്രമക്കേസിലെ പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നടത്തുന്ന സമരമാണ് ഇന്ന് നടക്കുന്നത്.
രാവിലെ 6 മുതൽ വൈകിട്ട് ആറു വരെയാണു സമരം. ഐഎംഎയെ കൂടാതെ കേരള ഗവൺമെന്റ് മെഡിക്കൽ കോളജ് ടീച്ചേഴ്‌സ് അസോസിയേഷൻ, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ എന്നിവയും സമരത്തിൽ പങ്കെടുക്കുന്നു.