ആദിവാസികളുടെ ആരോഗ്യ രഹസ്യം വെറും 100 രൂപയ്ക്ക് വാങ്ങാൻ അവസരം

കീടഭോജികളായ ഇരപിടിയൻ സസ്യങ്ങളെയും പശ്ചിമഘട്ട വനമേഖലയിലെ ഔഷധസസ്യമായ ആരോഗ്യപ്പച്ചയടക്കമുള്ള അപൂർവ്വയിനം സസ്യങ്ങളെ നേരിട്ട് കാണാനും വാങ്ങാനും അവസരമൊരുക്കി ‘ വൈഗ 2023’. പാലോട് ബൊട്ടാണിക്കൽ ഗാർഡന്റെ സ്റ്റാളിലാണ് സസ്യങ്ങളുടെ വൻ ശേഖരം. നെപ്പന്തസ് മിറാബിലിസ്,നെപ്പന്തസ് റഫ്‌ളെസിയാന എന്നീ രണ്ടു ചെടികളുടെ സങ്കരയിനമായ ഇരപിടിയൻ സസ്യമാണ് ഇവിടെ പ്രദർശനത്തിനുള്ളത്. ഈ സസ്യങ്ങളുടെ ഇല കുടം പോലെയാണ്. ഇലയ്ക്ക് അടപ്പും ഉണ്ട്. പ്രാണിയെ ദഹിപ്പിക്കാനുള്ള ദഹനരസം ഇലയ്ക്കുള്ളിലുണ്ട്. കുടത്തിന് സമീപത്തെത്തുന്ന പ്രാണികൾ അകത്തേക്ക് വീണാൽ പിന്നൊരു മടക്കമില്ല.

 

മാംസഭോജികളായ സസ്യങ്ങളുടെ ഇരപിടിത്തം കണ്ടെത്തിയതും പാലോട് ബോട്ടാണിക്കൽ ഗാർഡനാണ് . ഇക്കാര്യം 2013ലും 2017ലും അന്താരാഷ്ട്ര ജേണലുകളിൽ പ്രസിദ്ധീകരിച്ചിരുന്നു.ഇര പിടിയൻ സസ്യമായ പിച്ചർ ട്രാപ്പുകളുടെ വക്കായ പെരിസ്റ്റോമിൽ ജ്വലിക്കുന്ന അൾട്രാവയലറ്റ് രശ്മികളാണ് ചെറു പ്രാണികളെ ആകർഷിച്ച് വലയിലാക്കുന്നത്. ഇരപിടിയന്റെ തൈയ്ക്ക് 250 രൂപയാണ് വില.

Leave A Reply