വട്ടവട സ്വദേശി ശങ്കറിന് സ്വന്തമായുള്ളത് അരയേക്കര്‍ സ്ഥലമാണ്. ഇവിടെനിന്ന് പ്രതിദിനം 15 മുതല്‍ 20 കിലോവരെ സ്‌ട്രോബെറി പഴങ്ങള്‍ ഉത്പാദിപ്പിക്കുന്ന ശങ്കറിനെ നാട്ടുകാര്‍ സ്‌നേഹത്തോടെ സ്‌ട്രോബെറി ശങ്കര്‍ എന്നാണ് വിളിക്കുന്നത്.
അഞ്ചുവര്‍ഷം മുമ്പാണ് ശങ്കര്‍ സ്‌ട്രോബെറി കൃഷി ആരംഭിച്ചത്. പുണെയില്‍നിന്ന് എത്തിക്കുന്ന വിന്റര്‍ഡോണ്‍, നബ്യുലാ ഇനങ്ങളില്‍പ്പെട്ട ഹൈബ്രിഡ് തൈകളാണ് കൃഷി ചെയ്യുന്നത്. വട്ടവടയില്‍ എത്തുമ്പോള്‍ തൈക്ക് 20 രൂപ വരെ ചെലവുണ്ടെന്നാണ് ശങ്കര്‍ പറയുന്നത്.
15,000 തൈകള്‍വരെ കൃഷിചെയ്യാന്‍ സൗകര്യമുണ്ടെങ്കിലും ഈ വര്‍ഷം 10,000 തൈകള്‍ മാത്രമാണ് കൃഷി ചെയ്തത്. കോവിഡിനെ തുടര്‍ന്ന് വിനോദസഞ്ചാര മേഖലയിലുണ്ടായ തളര്‍ച്ച കൃഷിയെയും ബാധിച്ചിട്ടുണ്ടെന്ന് ശങ്കര്‍ വ്യക്തമാക്കുന്നു.