അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഓട്ടോമോട്ടീവ് മെക്കാട്രോണിക്‌സ്; അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം ബാർട്ടൺഹിൽ എൻജിനിയറിങ് കോളേജിൽ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഓട്ടോമോട്ടീവ് മെക്കാട്രോണിക്‌സ് (ADAM) കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കോഴ്‌സ് എൻജിനിയറിങ് കോളജും മേഴ്‌സഡസ് ബെൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും സഹകരിച്ചാണ് നടത്തുന്നത്.

മെക്കാനിക്കൽ/ ഓട്ടോമൊബൈൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്‌സ് തത്തുല്യ ശാഖയിലെ എൻജിനിയറിങ് ഡിഗ്രി/ ഡിപ്ലോമ ആണ് യോഗ്യത. പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷ ഏപ്രിൽ 29ന് നടക്കും. കൂടുതൽ വിവരങ്ങൾ www.GECBH.ac.in എന്ന വെബ്‌സൈറ്റിൽ നിന്നും 9496064680,  9496253060 നമ്പറുകളിൽ നിന്നും ലഭിക്കും.

Leave A Reply