എല്ലാ ഗ്രൂപ്പുകളും വേട്ടയാടുന്നത് കുമ്പിടി സുധാകരനെ ; ഇരിക്കുന്ന കസേര ഇളകും

സംസ്ഥാന കോൺഗ്രസിനുള്ളിൽ ഉരുണ്ടുകൂടിയ കാർമേഘങ്ങൾ തൽക്കാലം നീങ്ങി, എല്ലാവരും പരസ്പരം കെട്ടിപ്പിടിച്ചു കോംപ്ലിമെന്റ്സായി . ഇത് എത്ര ദിവസത്തേയ്‌ക്കെന്നാണിപ്പോൾ സോഷ്യൽ മീഡിയ ചോദിക്കുന്നത് .

അതും തിരുവനന്തപുരത്താണ് ഡൽഹിയിൽ വച്ചാണ് കോംപ്ലിമെന്റ്സായത് , അതുകൊണ്ടാണ് സംശയം ഉയർന്നത് എത്ര ദിവസത്തേയ്ക്കാണെന്ന് , അത് കേരളത്തിലേക്കെത്തുമ്പോൾ മാറിമറിയുമോയെന്നാണ് സംശയം .

ഡൽഹിയിൽ നടന്ന അനുരജ്ഞന ചർച്ചയിൽ തൽക്കാലം വിഷയങ്ങളെല്ലാം പരിഹരിച്ചു ഒരുമിച്ചു മുന്നോട്ടു പോകാനാണ്  തീരുമാനം . പരാതികൾക്കും പരസ്യപ്രതികരണങ്ങൾക്കും ഒടുവിലാണ് കോൺഗ്രസിൽ തൽക്കാലം വെടിനിർത്തൽ ഉണ്ടായത്. പ്രശ്‌നങ്ങളെല്ലാം രമ്യമായി പരിഹരിച്ചുവെന്ന് എംപിമാരും കെ.പി.സി..സി. അധ്യക്ഷനും സംയുക്തമായി വാർത്താ സമ്മേളനത്തിലൂടെയാണ് അറിയിച്ചത് .

ഇനി രമേശ് ചെന്നിത്തല ഉൾപ്പെടെയൂല്ലേ കേരളത്തിലെ മുതിർന്ന നേതാക്കളുമായി സംസാരിക്കാൻ താരിഖ് അൻവർ അടുത്തയാഴ്ച കേരളത്തിലെത്തും. വിഡി സതീശൻ അടക്കമുള്ളവരോടാണ് ചെന്നിത്തലയ്ക്ക് പരാതി കൂടുതലുള്ളത്.

പുനഃസംഘടനയിൽ , തന്റെ അഭിപ്രായങ്ങൾ അംഗീകരിക്കപ്പെടുന്നില്ലെന്നുമുള്ള വികാരമാണ് ചെന്നിത്തലയ്ക്ക് . പ്രതിസന്ധി രൂക്ഷമായതോടെ കെ.സി വേണുഗോപാൽ ഡൽഹി ലോധി എസ്റ്റേറ്റിലെ വീട്ടിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് പ്രശ്‌ന പരിഹാരത്തിനുള്ള വഴി തെളിഞ്ഞത്.

രാഹുൽ ഗാന്ധിയൊഴികെ കേരളത്തിൽ നിന്നുള്ള മുഴുവൻ കോൺഗ്രസ് എംപിമാരും യോഗത്തിൽ പങ്കെടുത്തു. ഡിസിസി, ബ്ലോക്ക് തല പുനഃസംഘടനയിൽ നേതൃത്വം ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്ന് ഭൂരിഭാഗം എംപിമാരും യോഗത്തിൽ പറഞ്ഞു .

കെ.മുരളീധരനും എം.കെ രാഘവനും പരസ്യ പ്രസ്താവന വിലക്കി കത്ത് നൽകിയതിലും വിമർശനമുയർന്നു.  എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ പരസ്പരം പോരുമായി മുന്നോട്ട് പോകരുതെന്നാണ്  ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശം .

പരസ്യ പ്രതികരണങ്ങൾ അവസാനിപ്പിക്കണം. അവസാനിപ്പിച്ചേപറ്റൂ . പകരം പുഃസംഘടനയിൽ എംപിമാരെക്കൂടി ഉൾപ്പെടുത്തി തീരുമാനമെടുക്കണം . ഈ ഉറപ്പ് ലഭിച്ച ശേഷമാണ് നേതാക്കൾ സംയുക്തമായി മാധ്യമങ്ങളെ കണ്ടത്.

പ്രശ്‌നങ്ങൾ രമ്യമായി പരിഹരിച്ചു. അഭിപ്രായ വ്യത്യാസമുള്ള എല്ലാവരുമായും ചർച്ച നടത്തും. രാഷ്ട്രീയകാര്യ സമിതി യോഗം ഉടൻ വിളിച്ചുചേർക്കുമെന്നും കെ.സുധാകരൻ പറഞ്ഞു.
എംപിമാരുടെ പ്രശ്‌നം മാത്രമാണ് ഇപ്പോൾ പരിഹരിക്കപ്പെട്ടത്.

രമേശ് ചെന്നിത്തല, എം.എം ഹസ്സൻ തുടങ്ങി കേരളത്തിലെ മുതിർന്ന നേതാക്കൾക്കും സംസ്ഥാന നേതൃത്വത്തിന്റെ പ്രവർത്തനങ്ങളിൽ കടുത്ത വിയോജിപ്പുണ്ട്. ഇവരെ കണ്ട് സംസാരിക്കാനും എല്ലാ നേതാക്കളുടേയും യോഗം ഒരുമിച്ച് ചേരാനുമാണ് താരിഖ് അൻവർ കേരളത്തിലേയ്ക്ക് എത്തുന്നത്.

ഇനി മുതൽ എല്ലാ മാസവും എംപിമാരുടെ യോഗം ചേരുമെന്ന് താരിഖ് അൻവർ പറഞ്ഞു.
പുനഃസംഘടന ഉടൻ പൂർത്തിയാക്കി പാർലമെന്റ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേയ്ക്ക് കോൺഗ്രസ് കടക്കും. ഈ ഘട്ടത്തിൽ രാഷ്ട്രീയ എതിരാളികൾക്ക് ആയുധം നൽകുന്ന പരിപാടികൾ എംപിമാരുടെ ഭാഗത്തുനിന്നുമുണ്ടാകരുതെന്ന് എ.ഐ.സി.സി കർശന നിർദ്ദേശം നൽകി.

അതേസമയം ഇപ്പോഴത്തെ സംയുക്ത നീക്കങ്ങൾ തനിക്കെതിരെയാണ് സുധാകരൻ തിരിച്ചറിഞ്ഞിട്ടുണ്ട്. സുധാകരനെതിരെ സംയുക്ത നീക്കമാണ് ഗ്രൂപ്പുകൾ നടത്തുന്നത് . കോൺഗ്രസിൽ മുതിർന്ന നേതാക്കളുടെ കലഹം പ്രധാനമായും ലക്ഷ്യംവെക്കുന്നത് സുധാകരനെ മാത്രമാണ് .

കെ. മുരളീധരനാണ് എതിർപ്പുമായി മുന്നിട്ടിറങ്ങിയതെങ്കിലും എ , ഐ ഗ്രൂപ്പുകളുടെ പിന്തുണയുണ്ട്. മുരളീധരന് പിന്തുണയുമായി വിഡി സതീശൻ എത്തിയതും നിർണ്ണായകമാണ്. ശശശി തരൂരിനെ അനുകൂലിക്കുന്ന എം കെ രാഘവനും സുധാകരന് എതിരാണ്. ഇതോടെ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ എല്ലാ വിഭാഗവും സുധാകരനെതിരാവുകയാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സമയത്ത്  രണ്ട് എംപി.മാരെ പാർട്ടി അച്ചടക്കം പഠിപ്പിക്കാനെന്നപേരിൽ സുധാകരൻ  ചാടിപ്പുറപ്പെടേണ്ടിയിരുന്നില്ലെന്ന വികാരമാണ് എ, ഐ ഗ്രൂപ്പുകളിലുള്ളത്. രമേശ് ചെന്നിത്തല, എം.എം. ഹസൻ എന്നിവരുടെ പ്രതികരണങ്ങളിൽ ഇത് പ്രകടമാണ്. ഉമ്മൻ ചാണ്ടി വിശ്രമത്തിലാണ്. അതുകൊണ്ട് കൂടിയാണ് ഹസനിലൂടെ എ ഗ്രൂപ്പ് വികാരം പുറത്തു വരുന്നത്.

പരസ്യ പ്രതികരണം നടത്തിയ നിരവധി നേതാക്കളുണ്ട്. അവർക്കെതിരെ ആരും ഒന്നും ചെയ്തില്ല. എന്നാൽ മുരളീധരനും രാഘവനും കത്തയയ്ക്കുകയും ചെയ്തു. ഇത് ഇരട്ടത്താപ്പാണെന്നും വാദമുണ്ട്. കൊടിക്കുന്നിൽ സുരേഷാണ് പരസ്യ പ്രതികരണത്തിന് തുടക്കമിട്ടത്. അതിനെതിരെ ഒരു നടപടിയും വന്നില്ല . ഇതാണ് ഇരട്ടത്താപ്പെന്ന് നേതാക്കൾ പറഞ്ഞത് .

Leave A Reply