പര മാക്രി കമ്മി ,സുരേഷ് ഗോപിയുടെ ഡയലോഗുകൾ കേൾക്കുന്നവർക്ക് പുച്ഛം

‘സ്വയം ആരും ഗോപി വരയ്‌ക്കരുത്‌’ എന്ന പരിഹാസവുമായി നടൻ സുരേഷ്‌ ഗോപിയ്ക്കെതിരെ ബിഡിജെഎസ്‌ സംസ്ഥാന നേതാവിന്റെ ഫേയ്സ്‌ബുക്ക്‌ പോസ്‌റ്റ്‌. സുരേഷ്‌ ഗോപി സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിനെതിരെ സംസ്ഥാന ട്രഷറർ അനിരുദ്ധ്‌ കാർത്തികേയനാണ്‌ പരിഹാസവുമായി രംഗത്തെത്തിയത്‌.

സ്വയംപ്രഖ്യാപിത സ്ഥാനാർഥികളെ മുന്നണികൾ തള്ളിക്കളഞ്ഞിട്ടുണ്ട്‌. അങ്ങനെ തള്ളിക്കളഞ്ഞ ചരിത്രമാണ് കേരളത്തിലുള്ളത് . പൊതുപരിപാടിയിൽ വന്ന്‌ ഗ്ലാമർ രാഷ്‌ട്രീയം കളിക്കരുത്‌. ജനാധിപത്യ പ്രക്രിയയിൽ ഏർപ്പെടുന്നവർക്ക്‌ അൽപ്പം പരസ്‌പര ബഹുമാനവും ആദരവുമൊക്കെയാകാം .

വെല്ലുവിളിയും അവഗണനയും പാർലമെന്ററി രാഷ്‌ട്രീയത്തിൽ റിലീസാകാത്ത ബ്രഹ്മാണ്ഡചിത്രം പോലെയാകാം. തിയറ്ററിൽ ഹൗസ്‌ഫുള്ളാകാം. പക്ഷെ, സിനിമയുടെ റിവ്യൂ നെഗറ്റീവാകാറുണ്ട്ന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു .

എൻഡിഎ കൺവീനറും ബിഡിജെഎസ്‌ ചെയർമാനുമായ തുഷാർ വെള്ളാപ്പള്ളിയുടെ സന്തത സഹചാരിയാണ്‌ അനിരുദ്ധ്‌. തുഷാറിന്റെ മൗനാനുവാദമില്ലാതെ അനിരുദ്ധ്‌ പരസ്യപ്രതികരണം നടത്തില്ല. അനിരുദ്ധന്റെ കുറിപ്പ് കണ്ട് കുരുപൊട്ടിയ ബിജെപിക്കാർ , ബിഡിജെഎസിനെ ആക്ഷേപിച്ചും അപമാനിച്ചും കമന്റ്‌ ബോക്‌സ്‌ നിറച്ചു .

എന്നാൽ പിന്തുണച്ചും ബിജെപിക്കാരുടെ പ്രതികരണമുണ്ട്‌. തൃശൂരിൽ അമിത്‌ഷായുടെ സാന്നിധ്യത്തിലായിരുന്നു സുരേഷ്‌ ഗോപി സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്‌. സുരേഷ് ഗോപിയുടെ ആ വേദിയിലെ പ്രകടനം കണ്ടാൽ ഓസ്കാർ അവാർഡിന് പരിഗണിക്കാൻ തോന്നും .

അയാൾ തന്നെ പറയുന്നു ഒരു പൊതുപ്രവർത്തകൻ വേണ്ടാ മിനിമം ക്വളിറ്റിയെക്കുറിച്ച് , ഈ പറയുന്ന അയാൾ വായിൽ തോന്നിയതല്ലേ വിളിച്ചു കൂവിയത് . എം വി ഗോവിന്ദനെയും പ്രസംഗത്തിൽ   അധിക്ഷേപിച്ചു.  അൽപ്പമെങ്കിലും ഉളിപ്പുണ്ടെങ്കിൽ അയാളിങ്ങനെ പറയുമോ ? ഒരു പ്രതിപക്ഷ ബഹുമാനമൊക്കെ വേണ്ടേ ? വെറും താഴെക്കിടയിലുള്ള ചാണക സങ്കിയാകുമോ ? ഇത്രയേയുള്ളൂ വിവരവും ബോധവും .

വസ്‌തുതകൾക്ക്‌ നിരക്കാത്ത വായ്‌ത്താരികൾ കേട്ടാൽ ആരാണ് വോട്ടു കൊടുക്കുന്നത് ?. തൃശൂർ നിയമസഭാ മണ്ഡലത്തിലും ലോക്‌സഭാ മണ്ഡലത്തിലും മത്സരിച്ച്‌ ജനം തമസ്‌കരിച്ച ഇയാളാണ് വീണ്ടും തൃശൂരിനെ എടുക്കുമെന്ന്‌ പറയുന്നത്‌.

തൃശൂർ സീറ്റ്‌ ഉറപ്പിക്കാനുള്ള ആക്‌ഷൻ പ്ലാനായിരുന്നു ഇതെന്നാണ്‌ ബിജെപിയിലെ സാധാരണ പ്രവർത്തകർ പോലും പറയുന്നത് . കഴിഞ്ഞ തവണ കടുത്ത വർഗീയത പറഞ്ഞിട്ടും തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ ഏഴ്‌ നിയമസഭാ മണ്ഡലങ്ങളിലും ബിജെപി മൂന്നാംസ്ഥാനത്താണ്‌.

നിയമസഭാ  തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ ബിജെപി കോടികൾ കുഴൽപ്പണമിറക്കിയതായും പൊലീസ്‌ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങൾ കണ്ടില്ലെന്ന്‌ നടിച്ച്‌, രാജ്യസഭാ എംപിയായിരിക്കേ തൃശൂരിന്റെ വികസനത്തിന്‌ ഒന്നും ചെയ്യാതെ കറങ്ങി നടന്നത്‌ , നാട്‌ അംഗീകരിക്കില്ലെന്ന്‌ തുറന്നുപറഞ്ഞതാണ്‌ സുരേഷ്‌ഗോപിയെ പ്രകോപിപ്പിച്ചത്‌. ശക്തൻ മാർക്കറ്റ്‌ വികസനത്തിന്‌ ഒരു കോടി പ്രഖ്യാപിച്ചത്‌ പാഴ്‌വാക്കായതിനും ഇയാൾക്ക് മറുപടിയില്ല.

ശക്തൻ തമ്പുരാൻ സ്‌മൃതി കുടീരത്തിലെ പുഷ്‌പാർച്ചനയിൽ പങ്കെടുക്കാതെ അമിത്‌ ഷാ തേക്കിൻകാട്‌ മൈതാനിയിലെത്തി ഏറെനേരം കഴിഞ്ഞാണ്‌  സ്വയം സ്ഥാനാർഥി ചമഞ്ഞ്‌ സുരേഷ്‌ ഗോപി വേദിയിലത്തിയത്‌.

സംസ്ഥാന നേതാക്കളെയെല്ലാം വെല്ലുവിളിച്ച്‌, മത്സരിക്കാൻ അനുവാദം തരേണ്ടത് മോദിയും അമിത്‌ ഷായുമാണെന്നാണ് സംസ്ഥാന നേതാക്കളെ വേദിയിലിരുത്തി ഒരു ഉളിപ്പുമില്ലാതെ ആവശ്യപ്പെട്ടത്  . പിന്നെന്തൊക്കെയാ പറഞ്ഞെ പര മാക്രി കമ്മി എന്നുവേണ്ടാ , ഒരു നേതാവിന്റെ വായിൽ നിന്നും വീഴാൻ കൊള്ളാത്ത കാര്യങ്ങളാണ് , സിനിമയിൽ പോലും ഇങ്ങനെയുള്ള ഡയലോഗുകൾ ആരും പറയില്ല . പുച്ഛം തോന്നുന്നു .

Leave A Reply