ഡൽഹി: അരുണാചൽ പ്രദേശിൽ കരസേന ഹെലികോപ്റ്റർ തകർന്നു വീണതായി റിപ്പോർട്ട്. സൈന്യത്തിന്റെ ചീറ്റ ഹെലികോപ്റ്റർ മണ്ഡാല വനമേഖലയിൽ തകർന്നതായാണ് ഇവിടെ നിന്നുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇക്കാര്യത്തിൽ ഇന്ത്യൻ ആർമിയുടെ ഭാഗത്ത് നിന്ന് ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല.