മരം കയറുന്ന പെരുമ്പാമ്പ്; വീഡിയോ വൈറല്‍

നിമിഷനേരം കൊണ്ട് മരം കയറുന്ന കൂറ്റന്‍ പെരുമ്പാമ്പിന്‍റെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അത്ര വേഗത്തിലാണ് പെരുമ്പാമ്പ് മരത്തില്‍ ചുറ്റിപ്പിണഞ്ഞ് കയറുന്നത്. നിമിഷനേരം കൊണ്ട് വൃക്ഷത്തിന്‍റെ മുകളിലെത്തുന്നതും കാണാം.

കാട്ടിനുള്ളില്‍ നിന്നുള്ളതാണ് ഈ കൗതുകദൃശ്യം. എന്നാല്‍ ഇതെവിടെ നിന്നാണ് എടുത്തതെന്ന് വ്യക്തമല്ല. ഫാസിനേറ്റിംഗ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 1.3 മില്യണ്‍ ആളുകളാണ് ഇതുവരെ വീഡിയോ കണ്ടത്.

 

Leave A Reply