‘അഴിമതിക്കേസിൽ ആശ്വാസം….’; ലാലുപ്രസാദ് യാദവിനും ഭാര്യക്കുമുൾപ്പെടെ 14 പേർക്ക് ജാമ്യം അനുവദിച്ചു

ഡൽഹി: ജോലിക്ക് ഭൂമി കോഴ ആരോപണക്കേസിൽ ലാലുപ്രസാദ് യാദവിനും ഭാര്യ റാബ്രി ദേവിയുമുൾപ്പെടെ 14 പേർക്ക് ജാമ്യം. ഡൽഹി കോടതിയാണ് അമ്പതിനായിരം രൂപ ആൾജാമ്യത്തിൽ ജാമ്യം അനുവദിച്ചത്. ഇവർക്കെതിരെ സിബിഐ കുറ്റപത്രം തയ്യാറാക്കിയിരുന്നെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല.

ജോലിക്ക് പകരം ഭൂമി കൈക്കൂലിയായി വാങ്ങിയെന്ന കേസിൽ തേജസ്വി യാദവിന്റെ വീട്ടിലുൾപ്പെടെ 24 ഇടങ്ങളിൽ ഇഡി പരിശോധന നടത്തിയിരുന്നു. പാട്ന, റാഞ്ചി, മുംബൈ, ബീഹാർ തുടങ്ങിയ ഇടങ്ങളിലും തേജസ്വി യാദവിന്റെ ദില്ലിയിലെ വസതിയിലും പരിശോധന നടന്നു. കേസുമായി ബന്ധപ്പെട്ട് ലാലുപ്രസാദിനേയും ഭാര്യ റാബ്രി ദേവിയേയും കഴിഞ്ഞ ചൊവ്വാഴ്ച്ച സിബിഐ ചോദ്യം ചെയ്തിരുന്നു. ഇവരുടെ വീടുകളുൾപ്പെടെ 16 ഇടങ്ങളിൽ അന്ന് പരിശോധന നടത്തിയിരുന്നു.

Leave A Reply