സ്വപ്ന എയറിൽ തന്നെ ; ആരോപണങ്ങൾക്ക് തെളിവില്ല ; ഈ നാടകവും പൊളിഞ്ഞു

 സ്വർണ്ണ കടത്ത് കേസിന്റെ വിചാരണ കർണ്ണാടകയിലേക്ക് മാറ്റണമെന്നതാണ് സ്വപ്‌നയുടെ ആവശ്യം. ഇഡിയുടെ ഈ ഹർജി സുപ്രീംകോടതിയിലാണ്. അതിനിടെയാണ് സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട ആദ്യ അന്വേഷണം ബംഗ്ലൂരു പൊലീസിന് കിട്ടുന്നത്. ഇതിലെ നടപടികൾ നിർണ്ണായകമാണ്.

ബിജെപിയാണ് കർണ്ണാകട ഭരിക്കുന്നത്. മാസങ്ങൾക്കുള്ളിൽ തെരഞ്ഞെടുപ്പ് നടക്കും. ഇതിൽ കോൺഗ്രസ് ജയിക്കുമെന്നാണ് സർവ്വേ ഫലം. മറിച്ച് ബിജെപിക്ക് മുൻതൂക്കം വീണ്ടും കിട്ടിയാൽ സ്വപ്‌നയുടെ പരാതിയിലെ നടപടികൾ കേരളത്തിലെ പല പ്രമുഖർക്കും തലവേദനയായി മാറുമെന്നാണ് ബിജെപിയുടെ പ്രചാരണം .

വിജേഷ് പിള്ളയ്ക്കെതിരേ കർണാടക പൊലീസ് കേസെടുത്തെന്ന് സ്വപ്ന സുരേഷ് പറയുന്നു. കേസിൽ തന്റെ മൊഴി രേഖപ്പെടുത്തിയെന്നും അവർ ഫേസ്‌ബുക്കിൽ പറഞ്ഞു. കൂടിക്കാഴ്ച നടന്ന ബംഗളൂരുവിലെ ഹോട്ടലിൽ പൊലീസ് തെളിവെടുത്തുവത്രേ .

വിജേഷിനൊപ്പം ഒരാൾകൂടി താമസിച്ചെന്ന് ഹോട്ടലുകാർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ആരായിരിക്കും പിന്നണിയിലുള്ള ആ അജ്ഞാതനെന്നാണ് സ്വപ്ന ചോദിക്കുന്നത് .  ബംഗളൂരുവിലെ കൃഷ്ണരാജപുരം പൊലീസ് സ്റ്റേഷനിലാണ് കേസെടുത്തിരിക്കുന്നത്.

കർണാടക ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കും ഇഡിക്കും പരാതി കൊടുത്തുവെന്നും സ്വപ്ന ഫേസ്‌ബുക്ക് ലൈവിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുക്കൽ. അന്വേഷണവുമായി സഹകരിക്കുമെന്ന് വിജേഷ് പിള്ള പറയുന്നുണ്ട്.

എന്നാൽ വിജേഷ് പിള്ളയുടെ ഫോൺ വിവരങ്ങൾ അടക്കം കർണ്ണാടക പൊലീസ് പരിശോധിക്കും. ഇത് ഉന്നത ബന്ധം പുറത്തു കൊണ്ടു വരുമെന്ന പ്രതീക്ഷയിലാണ് സ്വപ്‌നാ സുരേഷ്. പക്ഷെ ഒരു ബന്ധങ്ങളും കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ ഇത്രയും നാൾ സ്വപ്ന പറഞ്ഞതെല്ലാം കള്ളമാണെന്ന് തെളിയും .

നേരത്തെ ഷാജ് കിരണിന്റെ ഇടപെടലുകളുമായി ബന്ധപ്പെട്ട വെളിപ്പെടുത്തൽ സ്വപ്‌ന നടത്തി. പിന്നാലെ ഷാജ്‌കിരൺ തന്നെ തന്റെ നിരപരാധിത്വം വെളിപ്പെടുത്തിയതോടെ സ്വപ്‌ന പ്രതിരോധത്തിലാവുകയും ചെയ്തിരുന്നു . ആ സംഭവത്തോടെ മനസ്സിലായി സ്വപ്ന പറയുന്നതിലൊന്നും ഒരു കാര്യവുമില്ലന്ന് .

പിന്നീട് സ്വപ്‌ന ബാംഗ്ലൂരുവിലേക്ക് മാറി. ഇതിന് പിന്നിൽ ഭാവിയിലും ഇത്തരം ഒത്തുതീർപ്പുകാർ എത്തുമെന്ന പ്രതീക്ഷയായിരുന്നു. ഇതിനിടെയാണ് വിജേഷ് പിള്ള എത്തുന്നത്. ബിറ്റ് കോയിൻ കച്ചവടം മുമ്പ് നടത്തിയെന്ന് പറയപ്പെടുന്ന വിജേഷ് പിള്ളയുടെ ബന്ധങ്ങൾ ആർക്കും അറിയില്ല.

കർണ്ണാടക പൊലീസ് സ്വപ്‌നയുടെ പരാതിക്ക് പിന്നാലെ പോയാൽ ആ സത്യം പുറത്തു വരും. എന്നാൽ ഇപ്പോഴും താൻ ഒത്തുതീർപ്പിനായല്ല പോയതെന്നാണ് വിജേഷ് പിള്ള പറയുന്നത്. സാഹചര്യത്തെളിവുകൾ വച്ച് നോക്കിയാൽ വിജേഷിനെ കുറ്റം പറയാൻ പറ്റില്ല , അവിടെയും സ്വപ്ന തന്നെയാണ് മോശക്കാരിയാകുന്നത് .

ഈ നാടകം കൂടി പൊളിഞ്ഞാൽ പിന്നെ ഒരിക്കലും സ്വപ്നയെ ജനം വിശ്വസിക്കില്ല . അല്ല , ഇപ്പോഴും വിശ്വസിക്കുന്നില്ല , കാരണം സ്വപ്നയുടെ ആരോപണങ്ങൾക്കൊന്നും തെളിവില്ലല്ലോ ? ആരോപണമല്ല തെളിവാണ് ആവശ്യം . അതില്ലാത്തിടത്തോളം സ്വപ്ന എയറിൽ തന്നെ നിൽക്കത്തേയുള്ളൂ .

 

Leave A Reply