ഗതാഗതനിയമലംഘന വിവരങ്ങൾ ഖത്തറുമായി കൈമാറും

അബുദാബി : ഗതാഗതനിയമലംഘനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറുന്നതിന് ഖത്തറുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് യു.എ.ഇ. ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇരുരാജ്യങ്ങളിലെയും ഡ്രൈവർമാർ നടത്തിയ ഗതാഗത നിയമലംഘനങ്ങളുടെ വിശദാംശങ്ങൾ പരസ്പരം കൈമാറുന്നതിനാണ് പുതിയ സംവിധാനം ആരംഭിക്കുന്നത്. യു.എ.ഇ.യും ഖത്തറും തമ്മിൽ നടത്തിയ സംയുക്ത സുരക്ഷാസമിതി യോഗത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ബഹ്‌റൈനുമായി സമാനപദ്ധതി ആരംഭിക്കുമെന്ന് മന്ത്രാലയം കഴിഞ്ഞവാരത്തിൽ അറിയിച്ചിരുന്നു. ഗൾഫ് രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താൻ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം ആരംഭിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

Leave A Reply