ദളിത് യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

കിളിമാനൂർ : പട്ടികജാതിക്കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. ആര്യനാട് സ്വദേശി അനന്തു (22) ആണ് കിളിമാനൂർ പോലീസിന്റെ പിടിയിലായത്. കോളേജിൽ പഠിക്കുന്ന സമയത്ത് ഇരുവരും സുഹൃത്തുക്കൾ ആയിരുന്നു. തുടർന്ന് , വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ ബൈക്കിൽ കയറ്റി വർക്കല അടക്കമുള്ള സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

പെൺകുട്ടി വനിതാ സെല്ലിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പ്രതി ഒളിവിൽപ്പോയി. ആറ്റിങ്ങൽ ഡിവൈഎസ്പി ജി ബിനുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സനൂജ്,സബ് ഇൻസ്പെക്ടർ വിജിത്ത് കെ .നായർ തുടങ്ങിയവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Leave A Reply