കഴക്കൂട്ടം: ഓട്ടോയിൽ കടത്തുവാൻ ശ്രമിച്ച ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി 3പേർ അറസ്റ്റിൽ. മേനംകുളം സ്വദേശി അഖിൽ തോമസ് (31), ചിറ്റാറ്റുമുക്ക് സ്വദേശി സ്റ്റാൻലി പെരേര (63), ലക്ഷം വീട്ടിൽ നിസാം (42)എന്നിവരെയാണ് കഴിഞ്ഞ ദിവസം രാത്രി 10:30ന് മംഗലപുരം പോലീസ് അറസ്റ്റ് ചെയ്‌ത്.
ഓട്ടോയുടെ പിന്നിൽ 26 കുപ്പികളിൽ ഒളിപ്പിച്ച നിലയിലായിരുന്നു 35ലിറ്റർ മദ്യം. മംഗലപുരം എസ്.ഐ ഡി.ജെ ഷാലുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മംഗലപുരം ജംഗ്ഷനിൽ നിന്നുമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.