മൂവാറ്റുപുഴ: മദ്യപിക്കുന്നതിനെച്ചൊല്ലി കൂട്ടുകാർ തമ്മിലുണ്ടായ വാക്തർക്കത്തിനിടെ ഒരാൾക്ക് കുത്തേറ്റു. ചാലിക്കടവ് സ്വദേശി രാജനാണ് (53) കുത്തേറ്റത്.
സംഭവവുമായി ബന്ധപ്പെട്ട് മാർക്കറ്റ് നെടുമ്പുറത്ത് അബി ലത്തീഫിനെ (46) പോലീസ് രാത്രിതന്നെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി 11.30ഓടെ ആശ്രമം ബസ്സ്റ്റാൻഡിലാണ് സംഭവം. മദ്യപിച്ചതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ചില്ലുകുപ്പി കൊണ്ട് അടിക്കാൻ ശ്രമിക്കുമ്പോൾ തടയുന്നതിനിടെ രാജന്റെ വലതുകൈയിൽ കുത്തേൽക്കുകയായിരുന്നു. സംഭവം ഉണ്ടാണ് തന്നെ നാട്ടുകാർ പോലീസിൽ അറിയിച്ചു. ഞരമ്പ് മുറിഞ്ഞ ചോരവാർന്നു ഗുരുതര പരിക്കേറ്റ രാജനെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.