ആദ്യമായി വാലന്റൈൻസ് കാർഡ് അയച്ചത് ആര്?

എല്ലാ വർഷവും ഫെബ്രുവരി 14-നാണ്‌ ലോകത്തിന്റെ വിവിധയിടങ്ങളിൽ വാലൻന്റൈൻ ദിനം ആഘോഷിക്കുന്നത്. പരസ്പരം സ്നേഹിക്കുന്നവരുടെ ദിനമാണ് വാലൻന്റൈ‍ൻ ദിനം. ലോകമെമ്പാടുമുള്ള ആളുകൾ തങ്ങൾ സ്നേഹിക്കുന്നവർക്ക് ഈ ദിനത്തിൽ സമ്മാനങ്ങൾ കൈമാറുകയും ഇഷ്ടം അറിയിക്കുകയും ചെയ്യുന്നു. ഹൃദയങ്ങൾ, പ്രാവുകൾ, പ്രണയം എന്നിവയെല്ലാം വാലന്റൈൻസ് ഡേയുടെ പരമ്പരാഗത ചിഹ്നങ്ങളിൽ ഉൾപ്പെടുന്നു.

ലോകത്തിൽ ആദ്യമായി വാലന്റൈൻസ് കാർഡ് അയക്കുന്നത് ഒരു ഫ്രഞ്ചുകാരനാണ്. ചാൾസ് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ഓർലിയൻസിലെ പ്രഭുവായിരുന്ന അദ്ദേഹം അക്കാലത്ത് ലണ്ടൻ ടവറിൽ തുറുങ്കിൽ അടക്കപ്പെട്ടിരുന്നു. അന്ന് തടവറയിൽ നിന്ന് തന്റെ ഇഷ്ടവധുവായിരുന്ന പതിനാറുകാരി ‘ബോൺ ഓഫ് ആർമന്യാക്കി’ന് അയച്ചതായിരുന്നു ‘ഫെയർവെൽ റ്റു ലവ്’ എന്ന ആ പ്രണയഗീതം. പിൽക്കാലത്ത് ജെഫ്രി ചോസറും വില്യം ഷേക്സ്പിയറും അടക്കമുളളവർ തങ്ങളുടെ കൃതികളിലൂടെ വാലന്റൈൻസ് ഡേയ്ക്ക് പ്രചാരമേകിയിട്ടുണ്ട്.

Leave A Reply