എന്താണ് വാലന്‍ന്റൈന്‍സ് ഡേ? അറിയാം പ്രാധാന്യവും ചരിത്രവും

പ്രണയിക്കുന്നവരും പ്രണയം തുറന്നുപറയാൻ ആഗ്രഹിക്കുന്നവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദിവസമാണ് വാലൻ്റൈന്സ് ഡേ. എല്ലാ വർഷവും ഫെബ്രുവരി 14 ന് വരുന്ന വാലെൻറ്റൈൻസ് ഡേയ്ക്ക് മുൻപായി വാലൻ്റൈന്സ് വീക്ക് ആചരിക്കാറുണ്ട്. വാലൻ്റൈന്സ് വീക്ക് 2023 ഫെബ്രുവരി 7ന് ആരംഭിച്ച് ഫെബ്രുവരി 14 വരെ നീണ്ടു നിൽക്കും. ഇത് പ്രണയ വാരമെന്നാണ് അറിയപ്പെടുന്നത്. വാലൻ്റൈന്സ് വീക്കിന്റെ ഷെഡ്യൂൾ ഫെബ്രുവരി 7 ബുധനാഴ്ച റോസ് ഡേയോടെ ആരംഭിക്കുന്നു.

പ്രണയിക്കുന്നവർക്ക് വേണ്ടി ജീവൻ വെടിഞ്ഞ പുരോഹിതന്റെ ഓർമ്മയ്ക്ക് വേണ്ടിയാണ് ഈ ദിനം ‘വാലന്റൈൻ ഡേ’ ആയി ആഘോഷിക്കുന്നത്. പ്രണയിക്കുന്നവർ പരസ്പരം ഹൃദയം കൈമാറിയും സമ്മാനങ്ങൾ നൽകിയും പരിശുദ്ധ പ്രണയത്തെ കൂടുതൽ ദൃഢമാക്കുന്ന ദിനം. നിരവധി ഐതിഹ്യങ്ങൾ ഇന്നേ ദിനവുമായി പ്രാബല്യത്തിൽ ഉണ്ട്. അതിൽ സെന്റ് വാലന്റൈൻ എന്ന പുരോഹിതനുമായി ബന്ധപ്പെട്ടുള്ള കഥയാണ്
ഏററവും പ്രചാരത്തിലുള്ളത് .

ക്ലോഡിയസ് ചക്രവർത്തി റോം ഭരിച്ചിരുന്ന സമയത്ത് വാലന്റൈനായിരുന്നു കത്തോലിക്കാ സഭയുടെ ബിഷപ്പ്. അക്കാലത്ത് സൈന്യത്തിലുള്ള യുവാക്കൾ വിവാഹം കഴിക്കരുത് എന്ന് നിഷ്‌കർഷിച്ചിരുന്നു. വിവാഹം കഴിച്ചാൽ പുരുഷൻമാർക്ക് യുദ്ധത്തിൽ ശ്രദ്ധ കുറയും എന്നതിനാലായിരുന്നു അത്. എന്നാൽ വാലന്റൈൻ പരസ്പരം സ്നേഹിക്കുന്നവരുടെ വിവാഹം നടത്തി കൊടുത്ത്. ഇതറിഞ്ഞ ചക്രവർത്തി അദ്ദേഹത്തെ ജയിലിൽ അടയ്ക്കുകയും ചെയ്തു. എന്നാൽ ജയിലറുടെ അന്ധയായ മകളുമായി വാലന്റൈൻ പ്രണയത്തിലായി. വാലന്റൈന്റെ പരിശുദ്ധമായ പ്രണയം മൂലം പ്രണയിനിക്ക് കാഴ്ച തിരിച്ചു കിട്ടി. എന്നിട്ടും വാലന്റൈന്റെ തല വെട്ടാനായിരുന്നു നിർദേശം. മരിക്കുന്നതിനു മുമ്പായി വാലന്റൈൻ പ്രണയിനിക്കായി ഇത്രമാത്രമെഴുതി, ഫ്രം യുവർ വാലന്റൈൻ…..

Leave A Reply