മസ്കത്ത്: ഒമാനിൽ അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിന് ഒരാൾ പിടിയിൽ. ഇയാളുടെ വാഹനം പിടിച്ചെടുക്കുകയും ചെയ്തു.
ബുറൈമി ഗവര്‍ണറേറ്റ് പൊലീസിന്റെ നേതൃത്വത്തിലുള്ള ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്മെന്റാണ് ഇയാളെ പിടികൂടുന്നത്.
ട്രാഫിക് നിയന്ത്രണങ്ങളും നിയമങ്ങളും പാലിക്കാന്‍ എല്ലാവരും തയാറാകണമെന്ന് ആര്‍.ഒ.പി ആവശ്യപ്പെട്ടു. പ്രതിക്കെതിരെ നിയമനടപടികള്‍ പൂര്‍ത്തിയായിവരുകയാണ്.