ബജറ്റിലെ ഇന്ധന സെസ്സ്; നിയമസഭാ കവാടത്തിൽ 4 പ്രതിപക്ഷ എംഎൽഎമാർ സത്യഗ്രഹമിരിക്കുന്നു

തിരുവനന്തപുരം : സംസ്ഥാന ബജറ്റിലെ ഇന്ധന സെസിലും നികുതി വർധനകളിലും പ്രതിഷേധിച്ച് നിയമസഭയിൽ പ്രത്യക്ഷ സമരം പ്രഖ്യാപിച്ച് പ്രതിപക്ഷം. ഇതിന്റെ ഭാഗമായി നാല് എംഎൽഎമാർ നിയമസഭാ കവാടത്തിൽ അനിശ്ചിതകാല സത്യഗ്രഹമിരിക്കും. ഷാഫി പറമ്പിൽ, സിആർ മഹേഷ്, മാത്യു കുഴൽ നാടൻ, നജീബ് കാന്തപുരം തുടങ്ങിയവരാണ് സത്യഗ്രഹമിരിക്കുക.

ബജറ്റ് പൊതു ചർച്ചക്ക് മുൻപേയാണ് പ്രതിപക്ഷം സമരം പ്രഖ്യാപിച്ചത്. സഭക്ക് പുറത്തും വലിയ തോതിൽ സമരം നടത്താനാണ് യുഡിഎഫിന്റെ തീരുമാനം. നാളെ എല്ലാ കളക്ടറേറ്റുകളിലേക്കും സെക്രട്ടറിയേറ്റിലേക്കും കോൺഗ്രസ് മാർച്ച് സംഘടിപ്പിക്കും. 13ന് യുഡിഎഫ് ജില്ലാ കേന്ദ്രങ്ങളിൽ രാപ്പകൽ സമരം നടത്തും. ശക്തമായ സമരത്തിലൂടെ ബജറ്റിൽ പ്രഖ്യാപിച്ച നികുതി വർധനയും സെസും പിൻവലിപ്പിക്കനാണ് പ്രതിപക്ഷ തീരുമാനം.

Leave A Reply