മത്സ്യ തൊഴിലാളികൾക്ക് അപകടം ഉണ്ടായാൽ രക്ഷക്ക് ഒരു ബോട്ട് മാത്രം

കാഞ്ഞങ്ങാട്: തൃക്കരിപ്പൂർ കടപ്പുറം മുതൽ മഞ്ചേശ്വരം കണ്വതീർത്ഥ വരെ 70 കിലോ മീറ്റർ ദൈർഘ്യത്തിലാണ് ജില്ലയിലെ കടലോരം. നൂറുകണക്കിനു മത്സ്യ തൊഴിലാളികൾ മത്സ്യബന്ധനം നടത്തുന്ന കടലിൽ അപകടം ഉണ്ടായാൽ രക്ഷക്ക് ഒരു ബോട്ട് മാത്രം. അതാകട്ടെ പ്രതിമാസ വാടക കണക്കാക്കി വാങ്ങുന്നതും.

അപകടങ്ങൾ വർദ്ധിക്കുമ്പോഴും ഫിഷറീസിന്റെ സ്ഥിരം രക്ഷാബോട്ട് എന്ന ആവശ്യം കടലാസിൽ തന്നെ. കഴിഞ്ഞയാഴ്ച കാഞ്ഞങ്ങാട് അപകടമുണ്ടായപ്പോഴും മൂന്നു മണിക്കൂറോളമെടുത്താണ് രക്ഷാബോട്ടെ ത്തിയത്. അതിനു മുമ്പേ മറ്റു മത്സ്യത്തൊഴിലാളികൾ വള്ളങ്ങളിലെത്തിയാണ് രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയത്.

കഴിഞ്ഞ 15 വർഷമായി ഇതേ നില തുടരുകയാണ്. അഴിത്തല കേന്ദ്രീ കരിച്ചാണ് ബോട്ട് പ്രവർത്തിക്കുന്നത്. മടക്കരയിലും തളങ്കരയിലും മഞ്ചേശ്വരത്തും മീൻപിടിത്ത തുറമുഖങ്ങൾ ഉണ്ട്. കൂടാതെ 11 ഫിഷ് ലാൻഡിംഗ് സെന്ററുകളും ഉണ്ട്. കാസർകോട് മേഖലയിൽ സ്ഥിരം രക്ഷാ സംവിധാനം ഒരുക്കണമെന്ന് എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ ഉൾപ്പെടെയുള്ളവർ തുടർച്ചയായി ആവശ്യപ്പെട്ടിട്ടും നടപടിയായിട്ടില്ല.

ജില്ലയുടെ വടക്കൻ മേഖല കളിൽ എന്തെങ്കിലും ആവശ്യമുണ്ടായാൽ മണിക്കൂറുകളെടുത്താണ് നിലവിലെ രക്ഷാ ബോട്ട് എത്തുന്നത്. തൈക്കടപ്പുറത്ത് ബോട്ടുകൾക്കും ഫൈബർ വള്ളങ്ങൾക്കും അടുക്കാവുന്ന സുസജ്ജമായ സെന്റർ ആണ്. കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറ ത്തും മീൻപിടിത്ത ബോട്ടുകളും തോണികളും അടുക്കും.

പടന്നക്കടപ്പുറം, തൈക്കടപ്പുറം സ്റ്റോർ, പുഞ്ചാവി, അജാനൂർ, തൃക്കണ്ണാട്, കീഴൂർ, കുമ്പള ആരിക്കാടി, മഞ്ചേശ്വരം കണ്വതീർഥ ഫിഷ് ലാൻഡിംഗ് സെന്ററുകളിൽ തോണികൾ മാത്രമാണ് അടുക്കുന്നത്. അതും സീസൺ അനുസരിച്ചു മാത്രം. ഇവിട ങ്ങളിൽ മീൻപിടിത്ത ബോട്ടുകൾ ആഴക്കടലിൽ നങ്കൂരമിട്ട് തോണികളിൽ മീൻ കരയി ലെത്തിക്കും.

Leave A Reply