ബത്തേരിയില്‍ പോലീസിന് നേരെ ആക്രമണം, എഎസ്ഐക്കും ഡ്രൈവർക്കും പരിക്ക്; പ്രതികൾ അറസ്റ്റിൽ

വയനാട്: വയനാട്ടിലെ ബത്തേരിയിൽ വാഹനാപകടം അന്വേഷിക്കുന്നതിനായി എത്തിയ പോലീസിന് നേരെ ആക്രമണം. മൂന്നംഗ സംഘമാണ് പോലീസിന് നേരെ ആക്രമണം നടത്തിയത്. ആക്രമണത്തിൽ എഎസ്ഐക്കും ഡ്രൈവർക്കും പരിക്കേറ്റു. വാഹനത്തിന്‍റെ ചില്ലുകള്‍ പ്രതികൾ തകർത്തു.

ഇന്നലെ രാത്രി ബീനാച്ചി പൂതിക്കാട് ജംഗ്ഷനിലായിരുന്നു സംഭവം നടന്നത്. ബത്തേരി മന്തണ്ടികുന്ന് സ്വദേശികളായ രഞ്ജു, കിരൺ ജോയി, ധനുഷ് എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു. പ്രതികൾ മദ്യ ലഹരിയിലായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

Leave A Reply