അഡീഷണൽ ഗവ. പ്ലീഡർ ഒഴിവ്

കണ്ണൂർ ജില്ലയിലെ അഡീഷണൽ ഡിസ്ട്രിക്‌സ് ആൻഡ് സെഷൻസ് കോർട്ടിൽ ഉണ്ടാകുന്ന അഡീഷണൽ ഗവ. പ്ലീഡർ ആൻഡ് അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർമാരുടെ പ്രതീക്ഷിത ഒഴിവിലേക്ക് നിയമനം നടത്തുന്നതിനായി ഏഴ് വർഷം പ്രവൃത്തി പരിചയമുള്ള അഭിഭാഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

താൽപര്യമുള്ളവർ ബയോഡാറ്റ, ജനന തീയ്യതി തെളിയിക്കുന്ന രേഖ, എൻറോൾമെന്റ് സർട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷ ഫെബ്രുവരി 17 വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് ജില്ലാകലക്ടറുടെ കാര്യാലയത്തിലെ സീക്രട്ട് സെക്ഷനിൽ നേരിട്ട് സമർപ്പിക്കേണ്ടതാണ്. സമയപരിധിക്ക് ശേഷം ലഭിക്കുന്ന അപേക്ഷ പരിഗണിക്കുന്നതല്ല.

Leave A Reply