ത്രിപുരയില്‍ കോണ്‍ഗ്രസ്-സിപിഎം സഖ്യം അധികാരത്തിലേറുമെന്ന് സുദീപ് റോയി ബര്‍മ്മന്‍

ഗര്‍ത്തല; ത്രിപുര നിയമസഭ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ്-സിപിഎം സഖ്യം അധികാരത്തിലേറുമെന്ന് കോണ്‍ഗ്രസ് നേതാവ് സുദീപ് റോയി ബര്‍മ്മന്‍.

സംസ്ഥാനത്ത് ബി ജെ പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനം വലിയ അതൃപ്തിയിലാണെന്നും ഇതിനെതിരായി ജനങ്ങള്‍ പുതിയ സഖ്യത്തിന് വോട്ട് രേഖപ്പെടുത്തുമെന്നാണ് സഖ്യ നേതാക്കശുടെ വിലയിരുത്തൽ.

മുന്നണി വിജയം പിടിച്ചെടുത്ത് അധികാരത്തില്‍ വരുന്നതിന്റെ എല്ലാ സൂചനകളും സംസ്ഥാനത്ത് കൂടുതല്‍ വ്യക്തമായി വരുന്നതായാണ് കോണ്‍ഗ്രസ് നേതാവ് സുദീപ് ബര്‍മ്മന്‍ അഭിപ്രായപ്പെടുന്നത്.

ബി ജെ പിയുടെ വീഴ്ച്ച ത്രിപുരയില്‍ നിന്ന് തുടങ്ങുമെന്ന് എനിക്ക് ഉറപ്പുണ്ട്. 2018ല്‍ സംസ്ഥാനത്തെ ജനങ്ങള്‍ ബിജെപിയെ അധികാരത്തിലെത്തിച്ചു, എന്നാല്‍ പാര്‍ട്ടിയുടെ അഞ്ച് വര്‍ഷത്തെ ഭരണം ഒരു ദുരന്തമായിരുന്നുവെന്നും സുദീപ് റോയി ബര്‍മ്മന്‍ അഭിപ്രായപ്പെടുന്നു.

Leave A Reply