മരങ്ങാട്ടുപിള്ളി: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. ഒളിവിൽ കഴിഞ്ഞ യുവാവിനെ മരങ്ങാട്ടുപിള്ളി പോലീസാണ് അറസ്റ്റ് ചെയ്തത്.ബ്രഹ്മമംഗലം അഭിജിത് ഭവനിൽ അഭിജിത്തിനെയാണ് (28) പിടിയിലായത്.
ജില്ലയിൽ നടത്തിയ വ്യാപക പരിശോധനയിലാണ് പ്രതി പോലീസിന്റെ പിടിയിലാവുന്നത്. ഇയാൾ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു.