ഔറംഗബാദിൽ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ യുവതി കൊല്ലപ്പെട്ടു

ഔറംഗബാദിൽ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ യുവതി കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ ഞായറാഴ്ച രാത്രിയിലാണ് സംഭവം. നഗരത്തിലെ ഒരു മുട്ടക്കടയില്‍ നിന്നാണ് ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ആരംഭിച്ചത്. സമീപത്ത് റൈദാസ് പൂജാഘോഷം നടക്കുന്നതിനാല്‍ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള വാക്കേറ്റം സംഘര്‍ഷത്തിലേക്ക് നീങ്ങി.

തര്‍ക്കത്തിനിടെ ഒന്നിലധികം തവണ വെടിയുതിര്‍ത്തതായും പൊലീസ് പറഞ്ഞു. ഡിജെയെ ചൊല്ലിയാണ് ഇരുവിഭാഗങ്ങളും തമ്മില്‍ തര്‍ക്കമുണ്ടായതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, മുട്ട വിഭങ്ങള്‍ കഴിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമായതെന്ന് ജില്ലാ ഭരണകൂടം സ്ഥിരികരിച്ചു.

Leave A Reply