ലഹരിക്കടത്ത്; സംഘത്തലവനും സഹായിയും പോലീസിന്റെ പിടിയിൽ

കൊണ്ടോട്ടി: ലഹരിക്കടത്ത് സംഘത്തലവനെയും സഹായിയെയും അറസ്റ്റ് ചെയ്ത് കൊണ്ടോട്ടി പോലീസ്. നെടിയിരുപ്പ് സ്വദേശി കുണ്ടുകാടന്‍ ഫായിസ് എന്ന കൂമന്‍ ഫായിസ് (28), കൂട്ടാളി നെടിയിരുപ്പ് സ്വദേശി മങ്ങാട്ടുപറമ്പ് മുഹമ്മദ് അര്‍ഷാദ് നബീല്‍ (24) എന്നിവരാണ് അറസ്റ്റിലായത്.

കാല്‍ ലക്ഷത്തോളം വിലവരുന്ന എംഡിഎംഎയും ഒരുലക്ഷം രൂപയുടെ കഞ്ചാവും ഇവരിൽ നിന്നും പിടികൂടി. രാത്രി ബൈക്കില്‍ സഞ്ചരിച്ച് ലഹരിവസ്തുക്കള്‍ വില്‍പ്പന നടത്തുന്നതിനിടെയാണ് ഇരുവരും അറസ്റ്റിലായത്. ഇലക്ട്രോണിക് അളവുപകരണവും വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.

കൊണ്ടോട്ടി നഗരവും വിമാനത്താവള പരിസരവും കേന്ദ്രീകരിച്ച് മയക്കുമരുന്ന് ലോബി സജീവമാണ്. ഇക്കാര്യത്തില്‍ പരാതി വ്യാപകമാകുകയും പോലീസ് നിരീക്ഷണം ശക്തമാക്കുകയും ചെയ്തതിനിടെയാണ് സംഘത്തലവന്‍തന്നെ പോലീസ് അറസ്റ്റ് ചെയ്തത്. കൊണ്ടോട്ടി ഇന്‍സ്‌പെക്ടര്‍ മനോജ്, എസ്.ഐ നൗഫല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘമാണ് ഇവരെ പി​ടി​കൂ​ടി​യ​ത്.

Leave A Reply