17 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പോലീസിന്റെ പിടിയിൽ

നിലമ്പൂർ: 17 ഗ്രാം എംഡിഎംഎയുമായി നാടുകാണി ചുരത്തിൽ നിന്നും രണ്ടുപേരെ പോലീസ് പിടികൂടി. കരുളായി സ്വദേശികളായ റംസാൻ (43), ഷറഫുദ്ദീൻ എന്ന കുള്ളൻ ഷർഫു (35) എന്നിവരെയാണ് നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ. എബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും വഴിക്കടവ് പോലീസും പിടികൂടിയത്.

ഞായറാഴ്ച രാവിലെ 10ന് ചുരം ഒന്നാം വളവിൽ നിന്നുമാണ് ബൈക്കിൽ വരുന്നതിനിടെ ഇരുവരും കുടുങ്ങിയത്. ബംഗളൂരുവിൽ നിന്നുമാണ് എം.ഡി.എം.എ വാങ്ങിയതെന്ന് പ്രതികൾ മൊഴി നൽകി.

കേരളത്തിലേക്ക് സിന്തറ്റിക് ഡ്രഗ് ഇനത്തിൽപ്പെട്ട മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിൽപ്പെട്ടവരാണിവരെന്ന് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. വഴിക്കടവ് എസ്.ഐ കെ.ജി. ജോസാണ് ഇവരെ അറസ്റ്റ് ചെയ്തത്. വിൽപനക്ക് പുറമെ രഹസ്യകേന്ദ്രങ്ങളിൽ കൂട്ടുകാരുമൊത്ത് സംഘം ചേർന്ന് ഉപയോഗത്തിനും വേണ്ടിയായിരുന്നു മയക്കുമരുന്ന് കൊണ്ടുവന്നത്. ഇവർ സഞ്ചരിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Leave A Reply