കൊല്ലം: കൊല്ലം കടയ്ക്കലിലെ പീഡനക്കേസ് പ്രതി 15 വര്‍ഷത്തിന് ശേഷം പോലീസ് പിടിയിൽ. വയല സ്വദേശി സന്തോഷാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതക ശ്രമം അടക്കം നിരവധി കേസുകളിൽ പ്രതിയാണ് സതീഷ്.
2008 ലാണ് കോട്ടുക്കൽ സ്വദേശിയായ യുവതിയെ സന്തോഷ് പീഡിപ്പിച്ചത്. ഇതിന് പിന്നാലെ അറസ്റ്റിലായെങ്കിലും സതീഷിന് ജാമ്യം ലഭിച്ചു. പുറത്തിറങ്ങിയ ഉടൻ ഇയാൾ മുങ്ങുകയായിരുന്നു. ഒളിവ് ജീവിതത്തിനിടെ കുടുംബാംഗങ്ങളുമായി പോലും പ്രതി ബന്ധം പുലർത്തിയില്ല. വർഷങ്ങളങ്ങനെ കടന്നുപോയി. അതിനിടയിലാണ് സന്തോഷ് തിരുവനന്തപുരം ജില്ലയിലെ പിരപ്പൻകോട് ഉണ്ടെന്ന വിവരം കടക്കൽ പോലീസിന് കിട്ടുന്നത്. തുടർന്ന് കടക്കൽ പോലീസ് പിരപ്പൻകോട്ടേക്ക് എത്തി സന്തോഷിനെ പിടികൂടുകയായിരുന്നു.