ടിഷ്യു പേപ്പർ നൽകിയില്ല, ബജികടക്കാരന് മർദനം; രണ്ടുപേർ അറസ്റ്റിൽ

കോട്ടയം: ടിഷ്യു പേപ്പർ നൽകാത്തതിന്റെ പേരിൽ ബജികടക്കാരനെ മർദിച്ച രണ്ടു പേർ അറസ്റ്റിൽ. കോട്ടയം അതിരമ്പുഴയിലാണ് സംഭവം നടന്നത്. കേസിൽ അമൽ ബാബു, അഖിൽ ജോസഫ് എന്നിവരെ ഏറ്റുമാനൂർ പോലീസ് പിടികൂടി.

അതിരമ്പുഴ പള്ളിപെരുനാലിനിടയിലാണ് തർക്കം സംഭവിച്ചത്. കടയിൽ എത്തി ബജി കഴിച്ച ശേഷം പ്രതികൾ ടിഷ്യു പേപ്പർ ചോദിച്ചു. ഇല്ലെന്ന് പറഞ്ഞതോടെ പ്രതികൾ ഇരുവരും ചേർന്ന് കടക്കാരനെ മർദിക്കുകയായിരുന്നു.

ബജികടക്കാരൻ പോലീസിൽ പരാതി നൽകിയതിന് പിന്നാലെ പ്രതികൾ ഒളിവിൽ പോയി. തുടർന്ന് ഏറ്റുമാനൂർ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ ഒടുവിലാണ് അമൽ ബാബു, അഖിൽ ജോസഫ് എന്നിവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave A Reply