ചൈനീസ് ആപ്പുകള്‍ക്കെതിരെ വീണ്ടും കടുത്ത നടപടി; 138 ബെറ്റിങ് ആപ്പുകളും 94 ലോൺ അപ്പുകളും നിരോധിച്ചു

ഡല്‍ഹി: ചൈനീസ് ആപ്പുകള്‍ക്കെതിരെ നിയമ നടപടിയുമായി കേന്ദ്ര സർക്കാർ. 138 ബെറ്റിങ് ആപ്പുകളും 94 ലോൺ അപ്പുകളും നിരോധിച്ചു. ആപ്പുകളിലൂടെ തട്ടിപ്പുകള്‍ വർധിച്ച സാഹചര്യത്തിലാണ് നടപടിയെന്നാണ് സർക്കാർ വിശദീകരണം.

ഈ ആപ്പുകളില്‍ നിന്ന് ലോണെടുത്ത ശേഷം തിരിച്ചടവ് സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇരട്ടിയിലധികം തുക അടച്ചിട്ടും വീണ്ടും തുക ആവശ്യപ്പെട്ടതോടെ ആളുകള്‍ ജീവനൊടുക്കുന്ന സാഹചര്യം വരെയുണ്ടായി. 500ലധികം ആപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ രണ്ടു വര്‍ഷത്തിനിടെ നിരോധിച്ചു.

Leave A Reply