ഇസ്ലാമാബാദ്: മുൻ പാക്കിസ്ഥാൻ പ്രസിഡന്റ് റിട്ട. ജനറൽ പർവേസ് മുഷറഫ് (79) അന്തരിച്ചു. ഞായറാഴ്ച ദുബായിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്. വൃക്ക സംബന്ധമായ രോഗത്തിന് ദുബായിയിലെ അമേരിക്കൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്.
1943 ഓഗസ്റ്റ് 11 ന് ഡൽഹിയിലായിരുന്നു മുഷറഫിന്റെ ജനനം. കറാച്ചിയിലെ സെന്റ് പാട്രിക്സ് ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ലാഹോറിലെ ഫോർമാൻ ക്രിസ്ത്യൻ കോളജിൽ ഉന്നത വിദ്യാഭ്യാസം നേടുകയും ചെയ്തു.