തിരുവല്ല: ട്രാവൽ ബാഗിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച ഒരു കിലോ കഞ്ചാവുമായി കുറ്റപ്പുഴ സ്വദേശിയായ യുവാവ് പിടിയിൽ.തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് ഇയാളെ പോലീസ് പിടികൂടിയത്.
കുറ്റപ്പുഴ ആമല്ലൂർ സ്വദേശി അഖിൽ ബാബുവാണ് (22) പിടിയിലായത്. ബുധനാഴ്ച രാവിലെ പത്തരയോടെ എറണാകുളത്ത് നിന്നും ഗുരുവായൂർ എക്സ്പ്രസിൽ എത്തിയ അഖിലിനെ ട്രെയിനിൽ നിന്നും ഇറങ്ങി വീട്ടിലേക്ക് പോകും വഴി ഡാൻസാഫ് സംഘവും തിരുവല്ല പോലീസും ചേർന്ന് പിടികൂടുകയായിരുന്നു. ജില്ല പൊലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നാണ് പ്രതിയെ പിടികൂടിയത്.